Connect with us

National

ഇന്‍ഡിഗോ പ്രതിസന്ധി: 'കണക്കുകൂട്ടലുകള്‍ പിഴച്ചു'; കുറ്റസമ്മതവുമായി സി ഇ ഒ

വ്യോമയാന മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ് സി ഇ ഒയുടെ കുറ്റസമ്മതം.

Published

|

Last Updated

ന്യൂഡല്‍ഹി | വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിലും ഇതുമായി ബന്ധപ്പെട്ടുണ്ടായ യാത്രാ പ്രതിസന്ധിയിലും കുറ്റസമ്മതം നടത്തി ഇന്‍ഡിഗോ സി ഇ ഒ. പീറ്റര്‍ എല്‍ബേഴ്‌സ്. കണക്കുകൂട്ടലുകള്‍ പിഴച്ചു പോയെന്ന് എല്‍ബേഴ്‌സ് പറഞ്ഞു. വ്യോമയാന മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ് സി ഇ ഒയുടെ കുറ്റസമ്മതം.

പുതിയ ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ് (എഫ് ഡി ടി എല്‍) ചട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചു. പുതിയ സമയക്രമത്തിനനുസരിച്ച് ജീവനക്കാരെ നിയമിക്കുന്നതിലും സര്‍വീസുകള്‍ കൂട്ടിയതും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചതായാണ് വിവരം.

കുറ്റസമ്മതത്തിനു പിന്നാലെ, പീറ്റര്‍ എല്‍ബേഴ്‌സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.രാജ്യത്തെ വ്യോമയാന മേഖലയിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകുന്നതിനും റദ്ദാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ തകരാറിലായതിനും സി ഇ ഒ വിശദീകരണം നല്‍കണമെന്നാണ് ഡി ജി സി എയുടെ ആവശ്യം.

 

---- facebook comment plugin here -----

Latest