Connect with us

indian rupees

ഡോളറിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ

ഡോളറിനെതിരെ രൂപയുടെ മൂല്യം 80 പിന്നിടുന്നത് ചരിത്രത്തിലാദ്യം

Published

|

Last Updated

മുംബൈ |  അന്തരാഷ്ട്ര നായണ വിനിമയ രംഗത്ത് തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ റുപീസ്. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്ല്യം 80 പിന്നിട്ടു. ചരിത്രത്തിലാദ്യമായാണ് രൂപ ഇത്രയും താഴ്ന്ന അവസ്ഥയിലെത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 79ല്‍ നിന്ന ശേഷമാണ് ഇന്ന് 80ലേക്ക് കൂപ്പ്കുത്തിയത്.

കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം വിപണിയിലും തളര്‍ച്ചയുണ്ടായി. സെന്‍സെക്സ് 180 പോയന്റ് നഷ്ടത്തില്‍ 54,341ലും നിഫ്റ്റി 51 പോയന്റ് താഴ്ന്ന് 16,226ലുമാണ് വ്യാപാരം ആരംഭിച്ചത്.
എച്ച് സി എല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ടിസിഎസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ഒ എന്‍ ജി സി, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, എഫ്എംസിജി, ഐടി തുടങ്ങിയവയാണ് നഷ്ടത്തില്‍. ഓട്ടോ, മെറ്റല്‍, ഫാര്‍മ സൂചികകള്‍ നേട്ടത്തിലുമാണ്. ബി എസ ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലാകട്ടെ നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

 

 

Latest