Connect with us

Uae

ഇന്ത്യൻ മീഡിയ അബുദാബി: സമീർ കല്ലറ പ്രസിഡന്റ്, റാശിദ് പൂമാടം ജനറൽ സെക്രട്ടറി

ഷിജിന കണ്ണൻദാസ് ട്രഷറർ

Published

|

Last Updated

ഇന്ത്യൻ മീഡിയ അബൂദബി ഭാരിവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സമീർ കല്ലറ (പ്രസിഡന്റ്), റാശിദ് പൂമാടം ( ജനറൽ സെക്രട്ടറി), ഷിജിന കണ്ണൻദാസ് (ട്രഷറർ)

അബുദാബി | മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ ഭാവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എൻ എം അബൂബക്കറിന്റെ അധ്യക്ഷതയിൽ ഇന്ത്യ സോഷ്യൽ കൾച്ചറൽ സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ സെക്രട്ടറി ടി എസ് നിസാമുദ്ധീൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ടി പി ഗംഗാധരൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി സമീർ കല്ലറ (പ്രസിഡന്റ്), റാശിദ് പൂമാടം ( ജനറൽ സെക്രട്ടറി – സിറാജ് അബൂദബി ബ്യൂറോ), ഷിജിന കണ്ണൻദാസ് (ട്രഷറർ), റസാഖ് ഒരുമനയൂർ (വൈസ് പ്രസിഡന്റ്), ടി എസ് നിസാമുദ്ധീൻ (ജോയിൻ സെക്രട്ടറി), എന്നിവരെ തിരഞ്ഞെടുത്തു.

അനിൽ സി ഇടിക്കുള, പി എം അബ്ദുൽ റഹ്മാൻ, സഫറുള്ള പാലപ്പെട്ടി, റസാഖ് ഒരുമനയൂർ, ഷിജിന കണ്ണൻദാസ്, റാശിദ് പൂമാടം, ടി എസ് നിസാമുദ്ധീൻ, ടി പി ഗംഗാധരൻ, സമീർ കല്ലറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Latest