Kerala
ഇന്ത്യന്‍ ഹോക്കി ലീഗ് പുനരാരംഭിക്കണം: പി ആര്‍ ശ്രീജേഷ്
കൊച്ചി | ഇന്ത്യന്‍ ഹോക്കി ലീഗ് പുനരാരംഭിക്കണമെന്ന് ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാര ജേതാവ് പി ആര്‍ ശ്രീജേഷ്. ലീഗ് പുനരാരംഭിച്ചാല്‍ ഒട്ടേറെ പേര്‍ക്ക് അവസരം ലഭിക്കും.
പുരസ്‌കാര നേട്ടത്തില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍ ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് പറഞ്ഞു. സ്വപ്‌ന സമാനമായ നേട്ടമാണിതെന്നും താരം പറഞ്ഞു.







