Connect with us

National

അഗ്‌നി-IV ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

4,000 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യം ഭേദിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഒഡീഷയിലെ എ പി ജെ അബ്ദുല്‍ കലാം ദ്വീപ് തീരത്ത് നിന്നാണ് പരീക്ഷിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-IV വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ഭൂതല-ഭൂതല മിസൈലാണിത്. 4,000 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യം ഭേദിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഒഡീഷയിലെ എ പി ജെ അബ്ദുല്‍ കലാം ദ്വീപ് തീരത്ത് നിന്നാണ് പരീക്ഷിച്ചത്.

മിസൈലിന് 20 മീറ്റര്‍ നീളം, 17 ടണ്‍ ഭാരവുമുണ്ട്. സ്വയം ഗതി നിര്‍ണയിക്കാനാകുമെന്നതും കൃത്യതയോടെ ലക്ഷ്യം ഭേദിക്കാനുള്ള കഴിവും ഇതിന്റെ പ്രത്യേകതകളാണ്.

 

 

 

Latest