Connect with us

National

ഇന്ത്യാ മുന്നണി യോഗം ഡൽഹിയിൽ തുടങ്ങി; സുപ്രധാന തീരുമാനങ്ങൾക്ക് സാധ്യത

സീറ്റ് വിഭജനം, ഒരു സീറ്റിൽ ഒരു സ്ഥാനാർത്ഥി, സംയുക്ത തിരഞ്ഞെടുപ്പ് സമിതി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഈ യോഗത്തിൽ തീരുമാനമെടുത്തേക്കും

Published

|

Last Updated

ന്യൂഡൽഹി | മൂന്ന് സംസ്ഥാനങ്ങളിലെ തോൽവിക്ക് ശേഷം ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ യോഗം ആരംഭിച്ചു. ഇതിനായി നേതാക്കളെല്ലാം ഡൽഹിയിൽ എത്തിയിട്ടുണ്ട്. സീറ്റ് വിഭജനം, ഒരു സീറ്റിൽ ഒരു സ്ഥാനാർത്ഥി, സംയുക്ത തിരഞ്ഞെടുപ്പ് സമിതി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഈ യോഗത്തിൽ തീരുമാനങ്ങളെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2024 പൊതു തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ ഇന്നത്തെ യോഗം പ്രധാനപ്പെട്ടതാണെന്നാണ് വിലയിരുത്തൽ.

ഇന്ത്യ സഖ്യം ശക്തിപ്പെടുത്തുന്നതിനായി കോൺഗ്രസ് 5 അംഗ ദേശീയ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രണ്ട് മുൻ മുഖ്യമന്ത്രിമാർക്കും ഈ സമിതിയിൽ ഇടം നൽകിയിട്ടുണ്ട്. മുകൾ വാസ്‌നിക്കാണ് ഈ കമ്മിറ്റിയുടെ ചെയർമാൻ. അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേൽ, സൽമാൻ ഖുർഷിദ്, മോഹൻ പ്രകാശ് എന്നിവരെ ഈ സമിതിയിൽ അംഗങ്ങളാക്കിയിട്ടുണ്ട്. സഖ്യകക്ഷികളുമായി സംസാരിച്ച ശേഷം സഖ്യത്തിന്റെ പൊതു അജണ്ട തയ്യാറാക്കുന്നതിനുള്ള പദ്ധതിക്ക് ഈ സമിതി അന്തിമരൂപം നൽകും.

ഇന്ത്യാ അലയൻസ് യോഗത്തിൽ സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊള്ളുമെന്നാണ് സൂചന. മൂന്ന് സംസ്ഥാനങ്ങളിലെ തോൽവിയുടെ പശ്ചാത്തലത്തിൽ സീറ്റ് വിഭജനകാര്യത്തിൽ കോൺഗ്രസ് കൂടുതൽ അയവേറിയ സമീപനം സ്വീകരിക്കുമെന്ന് സൂചനയുണ്ട്. ഇന്ത്യ മുന്നണിയുടെ ഒരു സംയുക്ത റാലിയും പ്രഖ്യാപിച്ചേക്കാം.

---- facebook comment plugin here -----

Latest