Connect with us

Kozhikode

ദിക്‌റുകള്‍ വര്‍ധിപ്പിക്കുക; പ്രാര്‍ഥനയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം: കാന്തപുരം

Published

|

Last Updated

കോഴിക്കോട് | നാം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം പ്രാര്‍ഥന മാത്രമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ദിക്‌റുകളും സ്വലാത്തുകളും വര്‍ധിപ്പിച്ചു പ്രശ്‌നങ്ങള്‍ക്ക് ആത്മീയ പരിഹാരം നേടുകയാണ് വേണ്ടത്. മര്‍കസ് അഹ്ദലിയ്യയോടനുബന്ധിച്ച് നടന്ന ആത്മീയ സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ മാസവും ആദ്യ ശനിയാഴ്ച നടത്തുന്ന ആത്മീയ സംഗമത്തില്‍ മഹാമാരിയുടെ വെല്ലുവിളിയില്‍ നിന്നുള്ള മോചനത്തിനും പ്രശ്‌ന പരിഹാരങ്ങള്‍ക്കും പ്രത്യേക പ്രാര്‍ഥന നടത്തി.

ആത്മീയ സമ്മേളനത്തിന് സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, വി പി എം വില്ല്യാപ്പള്ളി നേതൃത്വം നല്‍കി. മണ്‍മറഞ്ഞ മഹാരഥന്‍മാരായ സയ്യിദ് അബ്ബാസ് മാലികി മക്ക, ഖാരിഅ് ഹസന്‍ മുസ്‌ലിയാര്‍, പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരെ അനുസ്മരിച്ച് ഇബ്‌റാഹിം സഖാഫി താത്തൂര്‍ പ്രഭാഷണം നടത്തി. ബാദ്ഷാ സഖാഫി ആലപ്പുഴ, പി സി അബ്ദുല്ല മുസ്‌ലിയാര്‍, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ കരുവമ്പൊയില്‍, ഡോ. അബ്ദുല്‍ ഹക്കീം സഅദി, ബശീര്‍ സഖാഫി കൈപ്പുറം, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുറഹ്‌മാന്‍ സഖാഫി വാണിയമ്പലം, മൂസ സഖാഫി, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, നൗഷാദ് സഖാഫി, ഉമറലി സഖാഫി എടപ്പലം, അഡ്വ. മുസ്തഫ സഖാഫി, ലത്വീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു. അക്ബര്‍ ബാദുഷാ സഖാഫി സ്വാഗതം പറഞ്ഞു.

 

Latest