National
പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രി സക്കീര്‍ ഹുസൈന്റെ വസതിയില്‍ ആദായ നികുതി റെയ്ഡ്; 11 കോടി രൂപ പിടിച്ചെടുത്തു
ബുധനാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടു.
		
      																					
              
              
            കൊല്‍ക്കത്ത| പശ്ചിമബംഗാള്‍ മുന്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാംഗവുമായ സക്കീര്‍ ഹുസൈന്റെ വീട്ടില്‍ ആദായ നികുതി റെയ്ഡ്. വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയില്‍ ഏകദേശം 11 കോടി രൂപ പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടു.
മുന്‍ മന്ത്രിയുടെ വീട്ടിലും ബീഡി ഫാക്ടറിയിലും മുര്‍ഷിദാബാദിലെ എണ്ണ മില്ലുകളിലുമായിരുന്നു റെയ്ഡ്. ഹുസൈന്റെ വീട്ടില്‍ നിന്ന് ഒരു കോടിയോളം രൂപയും ഫാക്ടറികളില്‍ നിന്ന് 10 കോടി രൂപയുമാണ് കിട്ടിയത്. ബീഡി ഫാക്ടറിയും നിരവധി മില്ലുകളും സ്വന്തമായുള്ള ഹുസൈന്‍ കണ്ടെടുത്ത പണത്തിന് രേഖകളുണ്ടെന്നും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ കരുതിയ പണമാണെന്നും അവകാശപ്പെട്ടു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


