National
ബെംഗളുരുവില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; കോടികളുടെ പണവും സ്വര്‍ണവും പിടിച്ചെടുത്തു
ഒരു കോടി 33 ലക്ഷം രൂപയുടെ കുഴല്‍പ്പണവും 22 കിലോ 923 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും വജ്രങ്ങളും ബിനാമി സ്വത്ത് രേഖകളുമാണ് പിടിച്ചെടുത്തത്.
		
      																					
              
              
            ബെംഗളുരു|ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളുരുവിലെ 16 ഇടങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റെയ്ഡില്‍ കോടികളുടെ പണവും സ്വര്‍ണവും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു കോടി 33 ലക്ഷം രൂപയുടെ കുഴല്‍പ്പണവും 22 കിലോ 923 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും വജ്രങ്ങളും ബിനാമി സ്വത്ത് രേഖകളുമാണ് പിടിച്ചെടുത്തത്. വ്യവസായികളുടെയും സ്വര്‍ണ വ്യാപാരികളുടെയും സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
റെയ്ഡ് നടന്ന ഭൂരിഭാഗം പ്രദേശങ്ങളും ബെംഗളുരു സൗത്ത് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ്. സംസ്ഥാനത്ത് ആകെ 28 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


