Connect with us

Kerala

ചട്ടിയിലിട്ട് വെടിയുണ്ട ചൂടാക്കിയ സംഭവം; റിപ്പോര്‍ട്ട് കൈമാറി

വെടിയുണ്ടകള്‍ സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനു വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

|

Last Updated

കൊച്ചി|എറണാകുളം എആര്‍ ക്യാമ്പില്‍ ചട്ടിയിലിട്ട് വെടിയുണ്ട ചൂടാക്കിയ കേസില്‍ റിപ്പോര്‍ട്ട് കൈമാറി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയതായി എആര്‍ ക്യാമ്പ് കമാന്റെന്റ് അറിയിച്ചു. വെടിയുണ്ടകള്‍ സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനു വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടിയുണ്ടാകുമെന്ന് കമ്മീഷണര്‍ ഇന്നലെ പറഞ്ഞിരുന്നു.

എറണാകുളം എ ആര്‍ ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ സി വി സജീവിനെതിരെയാണ് അന്വേഷണം. ഔദ്യോഗിക ബഹുമതി ചടങ്ങുകള്‍ക്ക് ആകാശത്തേക്ക് വെടിവെക്കാന്‍ ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷന്‍ എന്ന വെടിയുണ്ടയാണ് ചൂടാക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ക്ലാവ് പിടിച്ച വെടുയുണ്ടകളാണ് ചട്ടിയിലിട്ട് ചൂടാക്കിയത്. സാധാരണ ഇത്തരം സമയങ്ങളില്‍ വെടിയുണ്ട വെയിലത്ത് വെച്ച് ചൂടാക്കുകയാണ് പതിവ്.

മാര്‍ച്ച് 10നാണ് സംഭവം. ഇടപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി വെടിയുണ്ടകള്‍ എടുത്തപ്പോഴാണ് ക്ലാവ് പിടിച്ചതായി കണ്ടെത്തിയത്. എന്നാല്‍ സമയം ഇല്ലാത്തതിനാല്‍ അടുക്കളയിലെ ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു. ഇതിനിടെയാണ് വെടിയുണ്ടകള്‍ പൊട്ടിത്തെറിച്ചത്. ആര്‍ക്കും പരുക്ക് പറ്റിയില്ലെങ്കിലും പോലീസ് ഡിപാര്‍ട്മെന്റിന് സംഭവം നാണക്കേടായി.

 

---- facebook comment plugin here -----

Latest