National
മൈസുരുവില്‍ സുഹൃത്തിനെ അടിച്ച് വീഴ്ത്തി വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളാണ് ഇന്ന് രാവിലെ ആശുപത്രിയിലെത്തിച്ചത്

മൈസൂരു | മൈസൂരുവിലെ ചാമുണ്ഡി ഹില്‍സില്‍ കോളേജ് വിദ്യാര്‍ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തി മടങ്ങവെയാണ് സംഭവം. ബൈക്ക് തടഞ്ഞ് നിര്‍ത്തിയ സംഘം സുഹൃത്തിനെ അടിച്ചുവീഴ്ത്തി.തുടര്‍ന്ന് പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളാണ് ഇന്ന് രാവിലെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നും സുഹൃത്ത് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മൈസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടി മഹാരാഷ്ട്ര സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം.