Connect with us

Kerala

മലപ്പുറത്ത് ഇയര്‍ഫോണ്‍ ഉപയോഗിച്ച് പ്രഭാത സവാരിക്കിറങ്ങിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

Published

|

Last Updated

മലപ്പുറം | തിരൂരില്‍ പ്രഭാത സവാരിക്കിറങ്ങിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

 

പ്രഭാത നടത്തത്തിനിറങ്ങിയ അജിത്കുമാര്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ചാണ് പാളം മുറിച്ചുകടന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. ഗുഡ്സ് ട്രെയിനാണ് തട്ടിയത്. മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

 

Latest