National
മധ്യപ്രദേശില്‍ വീടിന്റെ ഭിത്തി തകര്‍ന്നുവീണ് അപകടം ; ഒന്‍പത് കുട്ടികള്‍ മരിച്ചു
ക്ഷേത്രത്തില്‍ മതപരമായ ചടങ്ങിന്റെ ഭാഗമായി കുട്ടികള്‍ ശിവലിംഗം നിര്‍മ്മിക്കുന്നതിനിടെയാണ് തൊട്ടടുത്തുള്ള വീടിന്റെ ഭിത്തി ഇടിഞ്ഞുവീണത്.

ഭോപ്പാല്‍ | മധ്യപ്രദേശില്‍ 50 വര്‍ഷം പഴക്കമുള്ള വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒന്‍പത് കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധിപ്പേര്‍ക്ക് പരുക്ക്.ഞായറാഴ്ച രാവിലെ സാഗര്‍ ജില്ലയിലെ ഷാഹ്പുര്‍ ഹര്‍ദൗള്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം.
മരിച്ച കുട്ടികള്‍ പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് വിവരം.
ക്ഷേത്രത്തില്‍ മതപരമായ ചടങ്ങിന്റെ ഭാഗമായി കുട്ടികള്‍ ശിവലിംഗം നിര്‍മ്മിക്കുന്നതിനിടെയാണ് തൊട്ടടുത്തുള്ള വീടിന്റെ ഭിത്തി ഇടിഞ്ഞുവീണത്.
പോലീസും നാട്ടുകാരും ചേര്‍ന്നാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മോഹന്‍ യാദവ് മരിച്ച കുട്ടികളുടെ കുടുംബത്തിന് 4ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായം നല്‍കുമെന്നും വ്യക്തമാക്കി.
Madhya Pradesh: In Shahpur, Sagar, a wall collapsed on children making a Shiva Lingam during a religious event, killing eight and injuring several. Rescue operations were hindered by overcrowding and inadequate medical staff at the hospital pic.twitter.com/9km0RlXutW
— IANS (@ians_india) August 4, 2024