Connect with us

National

മധ്യപ്രദേശില്‍ 'മഴ ദൈവ'ങ്ങളെ പ്രീതിപ്പെടുത്താന്‍ പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു; ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി

പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് അറിയുന്നത്

Published

|

Last Updated

ദാമോഹ്  | മധ്യപ്രദേശില്‍ ‘മഴ ദൈവ’ങ്ങളെ തൃപ്തിപ്പെടുത്താനായി ആറോളം പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു. ദാമോ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് വിശ്വാസത്തിന്റെ പേരില്‍ ഇത്തരം ഒരു ദുരാചാരം നടന്നത്. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.

ഗ്രാമത്തിലെ കടുത്ത വരള്‍ച്ച മാറി മഴ പെയ്യാനാണ് ഗ്രാമവാസികള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് അറിയുന്നത്. നഗ്നരാക്കിയ ശേഷം തോളില്‍ ഒരു മരക്കഷ്ണവും അതിന് മുകളില്‍ ഒരു തവളയേയും കെട്ടിവെച്ചായിരുന്നു പെണ്‍കുട്ടികളെ ഗ്രാമത്തില്‍ നടത്തിച്ചത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Latest