Connect with us

From the print

കമാല്‍ മൗല മസ്ജിദ്: ഇന്നത്തെ ജുമുഅക്ക് കര്‍ശന ഉപാധി

ബസന്ത പഞ്ചമിക്ക് പ്രാര്‍ഥന നടത്താം.

Published

|

Last Updated

ന്യൂഡല്‍ഹി | മധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദ് സമുച്ചയത്തില്‍ ഇന്ന് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രാര്‍ഥന നടത്താനും ജുമുഅ നിസ്‌കാരത്തിനും സുപ്രീം കോടതി അനുമതി. ബസന്ത പഞ്ചമി ദിനമായ വെള്ളിയാഴ്ച ഹിന്ദുക്കള്‍ക്ക് സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ പ്രാര്‍ഥന നടത്താം. മുസ്‌ലിംകള്‍ക്ക് ഉച്ചക്ക് ഒന്ന് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് നിസ്‌കാരത്തിന് അനുമതിയുള്ളത്.

ജുമുഅ നമസ്‌കരിക്കാന്‍ വരുന്നവരുടെ പട്ടിക ജില്ലാ ഭരണകൂടത്തിന് നല്‍കണം. ഇരുവിഭാഗവും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കണമെന്നും ക്രമസമാധാന പാലനത്തിന് സംസ്ഥാന- ജില്ലാ ഭരണകൂടങ്ങളുമായി സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബഞ്ച് നിര്‍ദേശിച്ചു.

ധറിലെ ഭോജ് ശാല- കമാല്‍ മൗല മസ്ജിദ് കോംപ്ലക്‌സില്‍ വെള്ളിയാഴ്ച സരസ്വതി പൂജക്കും ജുമുഅ നിസ്‌കാരത്തിനും അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഇരു വിഭാഗവും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള 11ാം നൂറ്റാണ്ടിലെ സ്മാരകമാണ് ഭോജ് ശാല- കമാല്‍ മൗല മസ്ജിദ്. 2003ലെ എ എസ് ഐ ഉത്തരവ് പ്രകാരം മുസ്ലിംകള്‍ക്ക് വെള്ളിയാഴ്ചകളില്‍ നിസ്‌കരിക്കാനും ചൊവ്വാഴ്ചകളില്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥന നടത്താനും അനുവാദമുണ്ട്.

 

Latest