Connect with us

Kerala

കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടിവെക്കും; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോട്ടപ്പടി പഞ്ചായത്തിലെ ഒന്നു മുതല്‍ നാലുവരെയുള്ള വാര്‍ഡുകളിലാണ് 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Published

|

Last Updated

കൊച്ചി|കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടിവെക്കാന്‍ തീരുമാനം. ആനയെ മയക്കുവെടിവെച്ച് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വാക്കാല്‍ അനുമതി നല്‍കി. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

കോട്ടപ്പടി പഞ്ചായത്തിലെ ഒന്നു മുതല്‍ നാലുവരെയുള്ള വാര്‍ഡുകളിലാണ് 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അനുയോജ്യ ഘട്ടത്തില്‍ മയക്കുവെടിവെക്കും. കിണര്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായെന്നും മലയാറ്റൂര്‍ ഡി.എഫ്.ഒ ശ്രീനിവാസ് പറഞ്ഞു.

കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കാട്ടാന വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത ചെറിയ കുളത്തിന് സമാനമായ കിണറ്റിലേക്ക് കാട്ടാന വീഴുകയായിരുന്നു. ഇതിനിടെ സ്വയം രക്ഷപെടാനും ആനയുടെ ശ്രമമുണ്ടായി. ഇതോടെ പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.