Kerala
കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഗുരുതരാവസ്ഥയില്‍
കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം

കൊച്ചി | എളമക്കരയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. എളമക്കര ഭവന്‍സ് സ്‌കൂളിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരിക്കാണ് വെട്ടേറ്റത്. മഹേശ്വരിയുടെ ശരീരത്തില്‍ 12 ഓളം മുറിവുകളുണ്ട്. യുവതിയെ ഗുരുതര നിലയില്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവ് മണികണ്ഠനാണ് യുവതിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു
കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം . മഹേശ്വരിയുടെ കഴുത്തില്‍ കത്തി ഉപയോഗിച്ച് വരഞ്ഞിട്ടുണ്ട്. ധാരാളം രക്തം വാര്‍ന്നു പോയ മഹേശ്വരി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരം. ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----