Ongoing News
മസ്ജിദുല്‍ ഹറമിലെത്തുന്നവരുടെ അനുഭവം മെച്ചപ്പെടുത്തല്‍; പുതിയ സ്മാര്‍ട്ട് പോര്‍ട്ടല്‍ അവതരിപ്പിച്ച് ഇരുഹറംകാര്യ മന്ത്രാലയം
നൂതനവും ആഗോളതലത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയുമെന്നതുമാണ് പോര്‍ട്ടലിന്റെ പ്രധാന സവിശേഷത.

മക്ക | മക്കയിലെ മസ്ജിദുല്‍ ഹറമിലും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും എത്തുന്നവരുടെ ഡിജിറ്റല്‍ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുഹറംകാര്യ മന്ത്രാലയം പുതിയ സ്മാര്‍ട്ട് പോര്‍ട്ടല്‍ പുറത്തിറക്കി.
തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ലളിതവും സമഗ്രവുമായ രീതിയിലാണ് പുതിയ പോര്‍ട്ടല്‍ നടപ്പിലാക്കിയിരിക്കുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. ശൈഖ് അബ്ദുല്‍റഹ്മാന്‍ അല്‍-സുദൈസ് പറഞ്ഞു. ഇത്തരത്തിലുള്ള ആദ്യത്തെ സ്മാര്‍ട്ട്, വിശ്വാസാധിഷ്ഠിത പോര്‍ട്ടലാണിത്. നൂതനവും ആഗോളതലത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയുമെന്നതുമാണ് പോര്‍ട്ടലിന്റെ പ്രധാന സവിശേഷത.
ഒന്നിലധികം ഭാഷകളില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പോര്‍ട്ടല്‍ ക്യൂറേറ്റ് ചെയ്തതും സ്റ്റാന്‍ഡേര്‍ഡ് ചെയ്തതുമായ ഡാറ്റാബേസിനെ അടിസ്ഥാനമാക്കി തീര്‍ഥാടകര്‍ക്കുള്ള ഒരു സമ്പുഷ്ടീകരണ റഫറന്‍സായും ഉപയോഗിക്കാന്‍ കഴിയും. തത്സമയ ചാറ്റിലൂടെ സന്ദര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് തത്ക്ഷണ പ്രതികരണങ്ങള്‍ നല്‍കാനും ഇസ്‌ലാമിക പദങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പം പ്രാര്‍ഥനയും തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനെ ക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശവും പ്രാര്‍ഥനാ സമയ പ്രദര്‍ശനങ്ങള്‍, ഇമാമുകളെയും മുഅദ്ദിനുകളെയും കുറിച്ചുള്ള അറിയിപ്പുകള്‍, ഹറമിനകത്തെ മതപരമായ പാഠങ്ങളുടെയും അവയുടെ സ്ഥലങ്ങള്‍, ഷെഡ്യൂളുകള്‍ എന്നിവയും പോര്‍ട്ടലില്‍ ലഭ്യമാണ്.
തീര്‍ഥാടകരുടെ ആത്മീയ അനുഭവങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സംരംഭത്തിന്റെ ഭാഗമായി എ ഐ പവേര്‍ഡ് മനാരത്ത് അല്‍-ഹറമൈന്‍ റോബോട്ടിന്റെ അപ്ഡേറ്റ് ചെയ്ത രണ്ടാം പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.