Connect with us

Kerala

യുയുസിയില്‍ ആള്‍മാറാട്ടം; എസ്എഫ്‌ഐക്കെതിരെ പോലീസില്‍ പരാതി

സംഭവത്തില്‍ പ്രിന്‍സിപ്പലിനോട് കേരള സര്‍വകലാശാല റിപ്പോര്‍ട്ട് തേടും

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യുയുസി തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ആള്‍മാറാട്ടം നടത്തിയെന്ന് പരാതി. ഇത് സംബന്ധിച്ച് കെ എസ് യു സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. സംഭവത്തില്‍ പ്രിന്‍സിപ്പലിനോട് കേരള സര്‍വകലാശാല റിപ്പോര്‍ട്ട് തേടും

ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പാനലില്‍ നിന്നും ആരോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്‍കിയപ്പോള്‍, അനഘക്ക് പകരം സംഘടനാ നേതാവായ ആണ്‍കുട്ടിയുടെ പേരാണ് നല്‍കിയത്.കോളജിലെ ബിഎസ് സി ഒന്നാംവര്‍ഷ വിദ്യാര്‍ഥി എ വിശാഖിന്റെ പേരാണ് അനഘ്ക്ക് പകരം നല്‍കിയത്.

എസ് എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയാണ് വിശാഖ്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിരുന്നില്ല. കോളജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുയുസിമാരില്‍ നിന്നാണ് വോട്ടെടുപ്പിലൂടെ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുക.തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന വിശാഖിനെ കേരള സര്‍വകലാശാല ചെയര്‍മാന്‍ ആക്കുക ലക്ഷ്യമിട്ടാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് ആക്ഷേപം. 26 നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുന്നത്.