Kerala
അനധികൃത മദ്യ വില്‍പ്പന; സത്രീ പിടിയില്‍
വില്‍പനക്കായി വീട്ടില്‍ സൂക്ഷിച്ച 51 ബോട്ടില്‍ ബിയര്‍ പോലീസ് പിടിച്ചെടുത്തു
കോഴിക്കോട് | അനധികൃത മദ്യവില്‍പന നടത്തിയ സ്ത്രീ പിടിയില്‍. വെസ്റ്റ് ഹില്‍ ശാന്തിനഗര്‍ കോളനി സ്വദേശി ജമീല (42) യെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വില്‍പനക്കായി വീട്ടില്‍ സൂക്ഷിച്ച 51 ബോട്ടില്‍ ബിയര്‍ പോലീസ് പിടിച്ചെടുത്തു.
അനധികൃത മദ്യവില്‍പന നടത്തുന്നതിന് ഒരു മാസത്തിനിടെ വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് ജമീല. കോടതിയില്‍ ഹാജരാക്കിയ ജമീലയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.







