Connect with us

ifthar meet

സൗഹാര്‍ദ വേദിയായി നോളജ് സിറ്റിയിലെ ഇഫ്താര്‍

Published

|

Last Updated

നോളജ് സിറ്റി |  മാനവമൈത്രിയുടെ മധുരം വിളമ്പുന്ന സ്‌നേഹ സദസ്സായി മര്‍കസ് നോളജ് സിറ്റിയിലെ ഇഫ്താര്‍ വിരുന്ന്. വ്യത്യസ്ത മത പുരോഹിതരെയും, രാഷ്ട്രീയ പ്രതിനിധി നേതാക്കളെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഒന്നിപ്പിച്ചുള്ള ഇഫ്താര്‍ വിരുന്ന് ഏറെ ശ്രദ്ധേയമായി.

സമാധാനവും സഹോദര്യവുമാണ് ഇസ്ലാമിന്റേയും റമസാനിന്റേയും സന്ദേശമെന്ന് ചടങ്ങില്‍ നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകിം അസ്ഹരി പറഞ്ഞു. എല്ലാമതങ്ങളും സ്‌നേഹമാണ് പഠിപ്പിക്കുന്നതെന്ന് ഈൗങ്ങാപ്പുഴ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫാദര്‍ ബിജു ഓര്‍മിപ്പിച്ചു.

ഇഫ്താറില്‍ ടി സിദ്ധീഖ് എം എല്‍ എ, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, മുന്‍ എം എല്‍ എ കാരാട്ട് റസാഖ്, മുസിലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി കെ ഹുസൈന്‍ കുട്ടി, താരമശ്ശേരി ഡി വൈ എസ് പി അശ്റഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് തുടങ്ങിയവരും മറ്റു പൗര പ്രമുഖരും പങ്കാളികളായി.

 

 

---- facebook comment plugin here -----

Latest