Connect with us

Kerala

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നാല്‍ രണ്ടാഴ്ച പാഠപുസ്തകങ്ങള്‍ മാറ്റിവെച്ചുള്ള പഠനം

ജൂണ്‍ രണ്ടിനാണ് സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാവുന്നത്.

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നാല്‍ രണ്ടാഴ്ച പാഠപുസ്തകങ്ങള്‍ മാറ്റിവെച്ചുള്ള പഠനം. ജൂണ്‍ രണ്ടിനാണ് സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാവുന്നത്.ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയല്‍, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, പൊതുമുതല്‍ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവത്കരണം, മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ ഡിസിപ്ലിന്‍, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം എന്നീ വിഷയങ്ങളിലായിരിക്കും പുതിയ അധ്യയന വര്‍ഷം ആദ്യപാഠങ്ങള്‍.

ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലും ഈ പഠനമുണ്ടാകും. ശേഷം ജൂലൈ 18 മുതല്‍ ഒരാഴ്ചയും ക്ലാസെടുക്കും. ഇതിനു വിദ്യാഭ്യാസ വകുപ്പ് പൊതു മാര്‍ഗരേഖ തയാറാക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പോലീസ്, എക്‌സൈസ്, ബാലാവകാശ കമീഷന്‍, സോഷ്യല്‍ ജസ്റ്റിസ്, എന്‍ എച്ച്എം, വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ്, എസ് സി ഇ ആര്‍ ടി, കൈറ്റ്, എസ് എസ് കെ എന്നിവയുടെ നേതൃത്വത്തിലായിരിക്കും ക്ലാസ്.

വിദ്യാര്‍ഥികളില്‍ അക്രമവാസന, ലഹരി ഉപയോഗം എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍.സ്‌കൂളില്‍ മെന്ററിങ് ശക്തിപ്പെടുത്തി മെന്റര്‍മാര്‍ നിരന്തരം വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും ഡയറി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.ഹയര്‍ സെക്കന്‍ഡറികളിലെ സൗഹൃദക്ലബുകള്‍ ശക്തിപ്പെടുത്തി ചുമതലയുള്ള അധ്യാപകര്‍ക്ക് നാലു ദിവസത്തെ പരിശീലനം നല്‍കി. ആത്മഹത്യ പ്രവണതക്കെതിരെ ബോധവത്കരണം, ടെലി കോണ്‍ഫറന്‍സിങ്, പരീക്ഷപ്പേടി എന്നിവ സംബന്ധിച്ച പരിപാടികളുടെ ഉദ്ഘാടനം ജൂണ്‍ രണ്ടിന് ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു.

Latest