Sardar Vallabhbhai Patel
സര്‍ദാര്‍ പട്ടേല്‍ കുറച്ച് കാലം കൂടി ജീവിച്ചിരുന്നെങ്കില്‍ ഗോവ നേരത്തേ സ്വാതന്ത്യം നേടിയേനെ: മോദി
ഗോവ പോര്‍ച്ചുഗീസുകാരുടെ പിടിയില്‍ നിന്ന് മോചനം നേടിയതിന്റെ വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി

പനജി | സര്‍ദാര്‍ പട്ടേല്‍ കുറച്ച് കാലം കൂടി ജീവിച്ചിരുന്നെങ്കില്‍ ഗോവ പോര്‍ച്ചുഗീസുകാരുടെ പിടിയില്‍ നിന്ന് നേരത്തേ രക്ഷനേടയേനെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോവ പോര്‍ച്ചുഗീസുകാരുടെ പിടിയില്‍ നിന്ന് മോചനം നേടിയതിന്റെ വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. 1961 ഡിസംബര്‍ 19 നാണ് ഗോവ പോര്‍ച്ചുഗീസുകാരില്‍ നിന്ന് സ്വാതന്ത്യം നേടിയത്.
മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ പ്രദേശം നൈസാമിന്റെ ഭരണത്തില്‍ നിന്നും ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കാന്‍ നേതൃത്വം നല്‍കിയത് സര്‍ദാര്‍ പട്ടേല്‍ ആണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മരിക്കുന്നത് 1950 ഡിസംബര്‍ 15നാണ്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും പോര്‍ച്ചുഗീസുകാരുടെ പിടിയില്‍ നിന്നും മോചനത്തിനായി പ്രവര്‍ത്തിച്ച സ്വാതന്ത്ര്യ സമര പോരാളികളെ മോദി അനുസ്മരിച്ചു. രാജ്യത്തിന്റെ സ്വാതന്ത്യത്തിന് ശേഷവും ഗോവയെ വിമോചിപ്പിക്കാനുള്ള സമരങ്ങള്‍ നടക്കുന്നുവെന്ന് ഇവര്‍ ഉറപ്പുവരുത്തി.