Uae
സാമ്പത്തിക ഉൾക്കാഴ്ച പകർന്ന് ഐ സി എഫ് ഇന്നൊവെസ്റ്റ്
ജോലി ചെയ്യുന്നവർക്കും നവസംരംഭകര്‍ക്കും ബിസിനസ് സാരഥികള്‍ക്കും പുതിയ ഉള്‍ക്കാഴ്ച പകരാൻ സഹായിക്കുന്നതായിരുന്നു സെഷൻ.

ദുബൈ| പ്രവാസ ജീവിതം കൂടുതൽ ഫലപ്രദമാക്കുന്നതിനും സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് ഐ സി എഫ് ഇന്റർനാഷണൽ നടത്തിയ ഇന്നൊവെസ്റ്റ് ശ്രദ്ധേയമായി. ജോലി ചെയ്യുന്നവർക്കും നവസംരംഭകര്‍ക്കും ബിസിനസ് സാരഥികള്‍ക്കും പുതിയ ഉള്‍ക്കാഴ്ച പകരാൻ സഹായിക്കുന്നതായിരുന്നു സെഷൻ. ഓൺലൈനിൽ നടന്ന പരിപാടിയിൽ എണ്ണൂറോളം പേർ പങ്കെടുത്തു. വ്യക്തിത്വ വികസനം, സാമ്പത്തിക ശാക്തീകരണം എന്നിവ തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് ഓറിയന്റേഷൻ പ്രോഗ്രാം നടന്നത്.
പ്രമുഖ ബിസിനസ് കോച്ച് ഖസാഖ് ബെഞ്ചാലി നേതൃത്വം നൽകി. ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല സംബന്ധിച്ചു. ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ ഡെപ്യൂട്ടി പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരുവത്ര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിസാർ സഖാഫി ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികളായ സിറാജ് ചൊവ്വ, ശരീഫ് കാരശ്ശേരി പ്രസംഗിച്ചു.
---- facebook comment plugin here -----