Connect with us

Kerala

ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷിന് സോപാധിക ജാമ്യം

പോലീസിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായത് കണക്കിലെടുത്താണ് ജാമ്യം.

Published

|

Last Updated

കൊച്ചി | ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി സുകാന്ത് സുരേഷിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പോലീസിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായത് കണക്കിലെടുത്താണ് ജാമ്യം.

കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനായിരുന്ന സുകാന്ത് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകയായിരുന്ന യുവതി ആത്മഹത്യ ചെയ്തത് എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സുകാന്ത് ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളുടെ അടക്കം വിശദാംശങ്ങള്‍ ഹാജരാക്കാന്‍ സിംഗിള്‍ ബഞ്ച് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുകാന്തിനെ തിരുവനന്തപുരം പേട്ട പോലീസ് നേരത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. സഹപ്രവര്‍ത്തകയെ എത്തിച്ച് പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന തിരുവനന്തപുരത്തെ ചില ഹോട്ടലുകളില്‍ കൊണ്ടുപോയി സുകാന്തില്‍ നിന്ന് തെളിവെടുത്തിരുന്നു. എറണാകുളത്ത് സുകാന്ത് താമസിച്ച സ്ഥലത്തെത്തിച്ചും തെളിവ് ശേഖരിച്ചു.

കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായിരുന്നു മലപ്പുറം എടപ്പാള്‍ സ്വദേശിയായ സുകാന്ത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയായിരുന്ന യുവതിയെ കഴിഞ്ഞ മാര്‍ച്ച് നാലിനാണ് റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുവര്‍ഷം മുമ്പാണ് ഇവര്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.

 

 

Latest