Connect with us

From the print

ഐ എ എം ഇ ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

ഒളിമ്പ്യൻ കെ ടി ഇർഫാനാണ് ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തത്

Published

|

Last Updated

കോഴിക്കോട് | മാവൂർ മഹ്‌ളറ പബ്ലിക് സ്‌കൂളിൽ ഐഡിയൽ അസ്സോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. അണ്ടർ 12, 14, 17, 19 ബോയ്‌സ് കാറ്റഗറിയിൽ ഫെസിൻ സമാൻ- മർകസ് പബ്ലിക് സ്‌കൂൾ ബാലുശ്ശേരി, മുഹമ്മദ് നജാഹ്- പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്‌കൂൾ, കെ ഹംദാൻ- മർകസ് ഇന്റർനാഷനൽ സ്‌കൂൾ, വി പി റിസ്്വാൻ- സഫ ഇംഗ്ലീഷ് സ്‌കൂൾ മാട്ടൂൽ എന്നിവരും ഗേൾസ് വിഭാഗത്തിൽ ഹുസ്‌ന മുസമ്മിൽ- മുജമ്മഅ് ഇംഗ്ലീഷ് സ്‌കൂൾ, സി പി ഫാത്വിമ നസ്മിൻ- മഞ്ചേരി ഖദീജ ഇംഗ്ലീഷ് സ്‌കൂൾ, ആമിന ശുഹൈബ്- മുജമ്മഅ് ഇംഗ്ലീഷ് സ്‌കൂൾ, ആഇശ അശ്‌റഫ്- സഫ ഇംഗ്ലീഷ് സ്‌കൂൾ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

മുഹമ്മദ് ആദിൽ- പി എസ് എ വേൾഡ് പറക്കുളം, സയ്യിദ് മുഹമ്മദ്- സഫ മാട്ടൂൽ, മുഹമ്മദ് ശഫിൻ- ഇർശാദിയ്യ കൊളത്തൂർ, മുഹമ്മദ് നാദിഷ്- കാലിഫ് ലൈഫ് സ്‌കൂൾ, മെഹ്ജബിൻ- മാവൂർ മഹ്‌ളറ പബ്ലിക് സ്‌കൂൾ, ആമിന സിയ- എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷനൽ സ്‌കൂൾ, ഹംദ സൈനബ് ഹാരിസ്- സഫ മാട്ടൂൽ, റായൻ അബ്ദുർറഹ്്മാൻ- കാരന്തൂർ മെംസ് ഇന്റർനാഷനൽ എന്നിവർ നാല് കാറ്റഗറികളിലെയും ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.
മുഹ്താർ റബാഹ്- മർകസ് കൊയിലാണ്ടി, മുഹമ്മദ് മാഹിർ- സൈൻ മുളൂർ നെല്ലായ, അന്വയ്- ഉളിയിൽ മജ്‌ലിസ്, മുഹമ്മദ് ബിൻ അബ്ദുർറശീദ്- ദിഹ്്ലിസ് വേൾഡ്, ഫാത്വിമ തസീൻ- പുന്നയൂർ മഅ്ദിൻ, ആലിയ അശ്്റഫ്- സഫ മാട്ടൂൽ, ഫാത്വിമ ഇർഫാന – കെംസ്, നഷ ഫാത്വിമ- മേൽമുറി മഅ്ദിൻ തുടങ്ങിയവർ വിവിധ കാറ്റഗറികളിലായി സെക്കൻഡ് റണ്ണറപ്പുകളായി.
ഒളിമ്പ്യൻ കെ ടി ഇർഫാനാണ് ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു. ഐ എ എം ഇ ഫിനാൻസ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, വൈസ് പ്രസിഡന്റ്മുഹമ്മദലി നൊച്ചയിൽ ഹാഫിസ് മുഹമ്മദ് അജ്മൽ സഖാഫി, മഹ്്ളറ പ്രിൻസിപ്പൽ ജംഷീർ, മഹ്‌ളറ ആർട്‌സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ മുഹമ്മദ് സ്വാലിഹ്, മഹ്‌ളറ ഗ്രൂപ്പ് സെക്രട്ടറി അബ്ദുല്ല, മാനേജർ കെ പി അബ്ദുൽ അസീസ് പങ്കെടുത്തു.

Latest