Connect with us

National

'പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കെതിരെയുള്ള പ്രഹരം  ; ഭീകരതയെ നേരിടാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ഏകീകൃത നിലപാട് സ്വീകരിക്കണം'

ഭീകരരെ പിന്തുണക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുതെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി |  പഹല്‍ഗാം ഭീകരാക്രമണം  മാനവരാശിക്കെതിരെയുള്ള പ്രഹരം  ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരെ പിന്തുണക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. ബ്രസീലില്‍ പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

 

പഹല്‍ഗാം ഭീകരാക്രമണ സയത്ത് ഇന്ത്യക്കൊപ്പം നിന്നവര്‍ക്ക് നന്ദി. മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളില്‍ ഒന്നാണ് തീവ്രവാദം. അടുത്തിടെ, പഹല്‍ഗാമില്‍ ഇന്ത്യ മനുഷ്യത്വരഹിതമായ ഒരു ഭീകരാക്രമണത്തെ നേരിട്ടു. ഇത് മുഴുവന്‍ മനുഷ്യരാശിക്കുമെതിരായ ആക്രമണമായിരുന്നു. ഭീകരതയെ മറികടക്കുന്നതിന് ബ്രിക്സ് രാജ്യങ്ങള്‍ വ്യക്തവും ഏകീകൃതവുമായ നിലപാട് സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

ഭീകരത പോലുള്ള ഒരു വിഷയത്തില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ല. ഏതെങ്കിലും രാജ്യം ഭീകരതയ്ക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ നല്‍കിയാല്‍, അതിനുള്ള വില നല്‍കേണ്ടിവരുംമെന്നും പാക്കിസ്താനെ പേരുടുത്തു പറയാതെ പ്രധാനമന്ത്രി പറഞ്ഞു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത എന്നുമുണ്ടാകും. ലോക സമാധാനവും സുരക്ഷയുമാണ് നമ്മുടെ പൊതുവായ താല്‍പ്പര്യങ്ങളുടെയും ഭാവിയുടെയും അടിത്തറയെന്ന് പ്രധാമന്ത്രി പറഞ്ഞു

 

---- facebook comment plugin here -----

Latest