Connect with us

National

ഞാന്‍ വലിയ ഗൂഢാലോചനയുടെ ഇര; ഇഡി അറസ്റ്റില്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്ക്

മല്ലിക്കിന് എന്തെങ്കിലും സംഭവിച്ചാല്‍ ബി.ജെ.പിക്കും ഇ.ഡിക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി.

Published

|

Last Updated

കൊല്‍ക്കത്ത|റേഷന്‍ അഴിമതിക്കേസില്‍ പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലെ വീട്ടില്‍ പരിശോധന നടത്തിയതിനുതൊട്ടുപിന്നാലെയാണ് ഇഡി അറസ്റ്റ് ചെയ്തത്. താന്‍ വലിയൊരു ഗൂഢാലോചനയുടെ ഇരയാണെന്ന് മന്ത്രി അറസ്റ്റിനെതിരെ പ്രതികരിച്ചു.

കേന്ദ്രത്തിനെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ പകപോക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മല്ലിക്കിന് എന്തെങ്കിലും സംഭവിച്ചാല്‍ ബി.ജെ.പിക്കും ഇ.ഡിക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി.

നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയാരോപണങ്ങള്‍ നേരിടുന്നുണ്ട്. ഈ വര്‍ഷം ആദ്യം, മുന്‍ പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയും സഹായി അര്‍പിത മുഖര്‍ജിയും അധ്യാപക നിയമനത്തിലെ അഴിമതി ആരോപണത്തില്‍ അറസ്റ്റിലായിരുന്നു. റേഷന്‍ അഴിമതിക്കേസില്‍ ഒക്ടോബര്‍ 14ന് കൊല്‍ക്കത്തയുടെ കിഴക്കന്‍ പ്രാന്തപ്രദേശത്തുള്ള കൈഖലിയില്‍ വെച്ചാണ് ഇ.ഡി വ്യവസായി ബാകിബുര്‍ റഹ്‌മാനെ അറസ്റ്റ് ചെയ്തത്. റഹ്‌മാന് മല്ലിക്കുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്.