Kerala
തൃശൂര്‍ കുന്നംകുളത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരുക്ക്
കോഴിക്കോട്-തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസും കോഴിക്കോട്-ചെങ്ങന്നൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
തൃശൂര്‍ | കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരുക്കേറ്റു.
തൃശൂര്‍ കുന്നംകുളത്താണ് സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കോഴിക്കോട്-തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസും കോഴിക്കോട്-ചെങ്ങന്നൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
പരുക്കേറ്റവരെ സമീപത്തെ താലൂക്ക്, സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
---- facebook comment plugin here -----




