Kozhikode
പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ മനുഷ്യാവകാശം; ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
വിവിധ സര്‍വകലാശാലകളില്‍ നിന്നായി 300 പ്രതിനിധികള്‍ പങ്കെടുത്തു. 75 ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

നോളജ് സിറ്റി | മര്‍കസ് ലോ കോളജിന്റെ ആഭിമുഖ്യത്തില്‍ കേരള മനുഷ്യാവകാശ കമ്മീഷനുമായി സഹകരിച്ച് ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ‘പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ മനുഷ്യാവകാശം’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
വിവിധ സര്‍വകലാശാലകളില്‍ നിന്നായി 300 പ്രതിനിധികള്‍ പങ്കെടുത്തു. 75 ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
കേരള മനുഷ്യാവകാശ ജുഡീഷ്യല്‍ മെമ്പര്‍ കെ ബൈജുനാഥ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജു എന്‍ പിള്ള, സി അബ്ദുള്‍ സമദ്, ഡോ. ആബിദ ബീഗം, റഹൂഫ് വി കെ സംബന്ധിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സമാപന പ്രസംഗം നടത്തി.
---- facebook comment plugin here -----