Kozhikode
നോളജ് സിറ്റിയില്‍ ഹള്‌റയും, ബദര്‍ ആത്മീയ സമ്മേളന പ്രഖ്യാപനവും നാളെ
അസര്‍ നിസ്‌കാരാനന്തരം ആരംഭിക്കുന്ന ആത്മീയ സമ്മേളനത്തില്‍ ഖത്മു ദലാഇല്‍ ഖൈറാത്, ബദ്രിയ, വിര്‍ദുല്ലത്തീഫ് തുടങ്ങിയ പരിപാടികള്‍ നടക്കും.

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ മാസം തോറും നടന്നു വരുന്ന ഹള്‌റത്തുല്‍ ഫുതൂഹ് ആത്മീയ സദസ്സും, ബദര്‍ ആത്മീയ സമ്മേളന പ്രഖ്യാപനവും വെള്ളിയാഴ്ച നടക്കും. അസര്‍ നിസ്‌കാരാനന്തരം ആരംഭിക്കുന്ന ആത്മീയ സമ്മേളനത്തില്‍ ഖത്മു ദലാഇല്‍ ഖൈറാത്, ബദ്രിയ, വിര്‍ദുല്ലത്തീഫ് തുടങ്ങിയ പരിപാടികള്‍ നടക്കും.
തുടര്‍ന്ന് മഗ്രിബ് നിസ്‌കാര ശേഷം നടക്കുന്ന ഹള്‌റക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. റമസാന്‍ പതിനേഴാം രാവില്‍ നടക്കാനിരിക്കുന്ന ബദര്‍ ആത്മീയ സമ്മേളനത്തിന്റെ പ്രഖ്യാപനവും കാന്തപുരം നിര്‍വഹിക്കും.
സയ്യിദ് ശാഫി ബാ അലവി വളപട്ടണം, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മറ്റു പ്രമുഖ പണ്ഡിതന്മാര്‍, സാദാത്തീങ്ങള്‍ സംബന്ധിക്കും.