Connect with us

Kerala

കനത്ത തിരിച്ചടി; എന്‍ പ്രശാന്ത് ഐഎസിന്റെ സസ്‌പെന്‍ഷന്‍ നീട്ടി

ഡോ. എ ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെയാണ് നടപടി നീട്ടിയത്.

Published

|

Last Updated

തിരുവനന്തപുരം| സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. ഈ മാസം 10 മുതല്‍ 180 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. ഡോ. എ ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെയാണ് നടപടി നീട്ടിയത്. സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ നീട്ടിയതെന്നാണ് ഉത്തരവിലെ വിശദീകരണം. കഴിഞ്ഞ ആറുമാസമായി പ്രശാന്ത് സസ്‌പെന്‍ഷനിലാണ്. ഇനി ആറു മാസത്തേക്ക് കൂടി പ്രശാന്ത് പുറത്തിരിക്കേണ്ടി വരും.

ജയതിലകിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരിലാണ് എന്‍ പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലത്തും പരസ്യ വിമര്‍ശനം തുടരുകയും മേലുദ്യോഗസ്ഥര്‍ക്കെതിരെ പരിഹാസം തുടരുകയും ചെയ്തതോടെയാണ് നടപടി വീണ്ടും നീട്ടിയതെന്നാണ് വിവരം. ശാരദാ മുരളീധരന്റെ പിന്‍ഗാമിയായാണ് എ ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. 1991 ബാച്ച് ഐഎഎസുകാരനാണ് ജയതിലക്.

 

 

Latest