Kerala
പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
മണ്ണാര്‍മല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്

പത്തനംതിട്ട| പത്തനംതിട്ട മണ്ണാര്‍മലയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണാര്‍മല സ്വദേശി കൃഷ്ണമ്മ (65) ആണ് മരിച്ചത്. സെപ്തംബര്‍ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൃഷ്ണമ്മ വാക്‌സീന്‍ സ്വീകരിച്ചിരുന്നു. തെരുവുനായ ആക്രമിച്ചപ്പോള്‍ കൃഷ്ണമ്മ നിലത്തുവീണിരുന്നു. അവരുടെ മുഖത്ത് നായയുടെ കടിയേറ്റിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ 1.65 ലക്ഷം ആളുകള്‍ക്ക് തെരുവുനായയുടെ കടിയേറ്റതായാണ് വിവരം. ഇതില്‍ 17 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----