Kerala
സൈക്കിളില്‍ കാറിടിച്ച് പരുക്കേറ്റ എട്ട് വയസുകാരന്‍ മരിച്ചു
ബന്ധുവായ ആയിഷക്കൊപ്പം സൈക്കിളില്‍ സഞ്ചരിക്കവെ നിയന്ത്രണംവിട്ട കാര്‍ ഇടിക്കുകയായിരുന്നു

ആലപ്പുഴ | പുന്നപ്രയില്‍ സൈക്കിളില്‍ സഞ്ചരിക്കവെ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ മരിച്ചു. നീര്‍ക്കുന്നം വെളിമ്പറമ്പില്‍ അബ്ദുസലാമിന്റെ മകന്‍ സഹലാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് പുന്നപ്ര ചന്ത ജംംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവായ ആയിഷക്കൊപ്പം സൈക്കിളില്‍ സഞ്ചരിക്കവെ നിയന്ത്രണംവിട്ട കാര്‍ ഇടിക്കുകയായിരുന്നു.ഡിവൈഡറില്‍ ഇടിച്ചാണ് കാര്‍ നിന്നത്.
ഉടന്‍ തന്നെ ആയിഷയെയും സഹലിനെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ സഹല്‍ മരിച്ചു. പുന്നപ്ര ജെബിഎസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് സഹല്‍.
---- facebook comment plugin here -----