Kerala
ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ അവധി
അവധി അന്തരിച്ച വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി. പി എസ് സി പരീക്ഷകള്‍ മാറ്റി. പി എസ് സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.

ആലപ്പുഴ | അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും.
എന്നാല്‍, പി എസ് സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.
---- facebook comment plugin here -----