Connect with us

National

രാജ്യത്ത് ഇലക്ട്രിക് ഹൈവേ നിര്‍മ്മിക്കുക എന്നതാണ് തന്റെ സ്വപ്നം: നിതിന്‍ ഗഡ്കരി

ഒരു ഗതാഗത മന്ത്രിയെന്ന നിലയില്‍ രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് ഗഡ്കരി പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയില്‍ ഇന്ധന വില അടിക്കടി ഉയരുന്ന സാഹചര്യമാണുള്ളത്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് കാരണം മിക്ക ആളുകളും ഇലക്ട്രിക് വാഹനങ്ങളോടാണ് താല്‍പര്യം കാണിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ഇതിനകം വിപണിയിലെത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒരു ഇലക്ട്രിക് ഹൈവേ എന്ന ആശയം സമീപ വര്‍ഷങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. രാജ്യത്ത് ആദ്യമായി ഒരു ഇലക്ട്രിക് ദേശീയപാത നിര്‍മിക്കുന്നതിനെക്കുറിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ലക്ഷ്യമിടുന്നുണ്ട്. അത് ഡല്‍ഹിക്കും ജയ്പൂരിനുമിടയിലാവുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് ഒരു ഇലക്ട്രിക് ഹൈവേ നിര്‍മ്മിക്കാന്‍ തന്റെ മന്ത്രാലയം ഒരു വിദേശ കമ്പനിയുമായി ചര്‍ച്ച നടത്തുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഗഡ്കരി വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് ഒരു ഇലക്ട്രിക് ഹൈവേ നിര്‍മ്മിക്കുക എന്നത് തന്റെ സ്വപ്നമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഡല്‍ഹി-മുംബൈ നഗരങ്ങള്‍ക്കിടയിലും ഇലക്ട്രിക് ഹൈവേ വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഗതാഗത മന്ത്രിയെന്ന നിലയില്‍ രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഹൈവേയിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും വൈദ്യുതിയിലായിരിക്കും പ്രവര്‍ത്തിക്കുക. വൈദ്യുതിയില്‍ ഓടുന്ന ട്രെയിനുകള്‍ പോലെ ബസുകളും ട്രക്കുകളും കാറുകളും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കും. രണ്ട് വര്‍ഷം മുമ്പ് ഇലക്ട്രിക് ഹൈവേ സാങ്കേതികവിദ്യ ആദ്യമായി നിര്‍മ്മിച്ചത് ജര്‍മ്മനിയിലാണ്. ഹൈവേയില്‍ പോകുന്ന വാഹനങ്ങള്‍ തല്‍ക്ഷണം തന്നെ റീചാര്‍ജ് ചെയ്യപ്പെടുമെന്നതാണ് ഈ ഹൈവേയുടെ പ്രധാന സവിശേഷത.

 

 

Latest