Connect with us

shahi masjid madura

മഥുര ശാഹി മസ്ജിദില്‍ നിസ്‌കാരം തടയണം എന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടന കോടതിയില്‍

നേരത്തെ മഥുര സിവില്‍ കോടതിയില്‍ മസ്ജിദ് പൊളിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു

Published

|

Last Updated

ലക്‌നോ | മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദില്‍ നിസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ കോടതിയില്‍. ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ആന്ധോളന്‍ സമിതി എന്ന ഹിന്ദുത്വ സംഘടനയാണ് മഥുര കോടതിയെ സമീപിച്ചത്. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന ശാഹി ഈദ്ഗാഹ് മസ്ജിദ് പൊളിക്കണം എന്ന് നിരന്തരം ആവശ്യമുന്നയിക്കുന്നത് പരാതിപ്പെട്ട ഇതേ സംഘടനയാണ്.

മസ്ജിദിനുള്ളില്‍ നിസ്‌കാരം നടക്കാറില്ലായിരുന്നുവെന്നാണ് സംഘടനയുടെ വാദം. എന്നാല്‍ അടുത്ത കാലത്തായി ഇവിടെ മുസ്ലിംകള്‍ നിസ്‌കാരം നടത്തുന്നുവെന്നും അത് അവസാനിപ്പിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ചിലര്‍ ബോധപൂര്‍വ്വം സാമുദായിക സന്തുലിതാവസ്ഥ തകിടം മറിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനായി ചിലര്‍ പൊതു നിരത്തില്‍പ്പോലും നിസ്‌കാരം നടത്തുന്നു എന്നെല്ലാമാണ് ഇവരുടെ വാദം.

കേസ് ജനുവരി അഞ്ചിന് പരിഗണിക്കും. നേരത്തെ മഥുര സിവില്‍ കോടതിയില്‍ മസ്ജിദ് പൊളിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു. അതേ സമയം, മസ്ജിദ് പൊളിച്ച് നീക്കണമെന്നത് ബി ജെ പിയുടെ മാത്രം രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്ന് അയോധ്യയിലെ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് അഭിപ്രായപ്പെട്ടിരുന്നു.

Latest