Connect with us

Kerala

'ജാനകി' വിവാദം പരിശോധിക്കാന്‍ ഹൈക്കോടതി സിനിമ കാണും

സിനിമ കാണുന്നതിനുള്ള സൗകര്യമൊരുക്കാന്‍ നിര്‍മാതാക്കളോട് കോടതി ആവശ്യപ്പെട്ടു

Published

|

Last Updated

കൊച്ചി | സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെ എസ് കെ) സിനിമ കാണാന്‍ ഹൈക്കോടതി തീരുമാനിച്ചു. സിനിമയിലെ ജാനകിയെന്ന പേരുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. സിനിമ കാണുന്നതിനുള്ള സൗകര്യമൊരുക്കാന്‍ നിര്‍മാതാക്കളോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജാനകിയെന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശമുന്നയിച്ച് സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പ്രദര്‍ശനം വിലക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്. ശനിയാഴ്ച രാവിലെ പത്തിന് കോടതി സിനിമ കാണുമെന്ന് നിര്‍മാതാക്കളോട് വ്യക്തമാക്കി.

Latest