Connect with us

National

'അതിഥികളില്‍ നിന്നും രാജ്യത്തിന്റെ യാഥാര്‍ഥ്യം മറച്ച് പിടിക്കുന്നു'; ഡല്‍ഹിയില്‍ ചേരികള്‍ ഷീറ്റ് ഉപയോഗിച്ച് മറച്ചതിനെതിരെ രാഹുല്‍ ഗാന്ധി

ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ചേരികളാണ് ജി20 ഉച്ചകോടിയെ തുടര്‍ന്ന് മറച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി |  ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയിലെ ചേരികള്‍ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും ഉപയോഗിച്ച് മറച്ചതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിഥികളില്‍ നിന്ന് രാജ്യത്തിന്റെ യാഥാര്‍ത്ഥ്യം മറച്ചു പിടിക്കുകയാാണ് കേന്ദ്ര സര്‍ക്കാറെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.ഇന്ത്യന്‍ സര്‍ക്കാര്‍ പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും മറയ്ക്കുകയാണ്. അതിഥികളില്‍ നിന്ന് ഇന്ത്യയുടെ യാഥാര്‍ത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല രാഹുല്‍ ട്വീറ്റ് ചെയ്തു.

ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ചേരികളാണ് ജി20 ഉച്ചകോടിയെ തുടര്‍ന്ന് മറച്ചത്.

ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹി നഗരത്തിലെ പ്രധാന മേഖലയായ മുനീര്‍ക്കയിലെ ചേരിയിലാണ് ഗ്രീന്‍ നെറ്റ് ഉപയോഗിച്ച് വീടുകള്‍ പൂര്‍ണമായും മറച്ചിരിക്കുന്നത്. ചേരിയിലുള്ളവര്‍ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. നെറ്റിന് മുകളില്‍ ജി20യുടെ പരസ്യ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരിയിലെ അന്‍പതോളം വീടുകള്‍ പൊളിച്ചു നീക്കുകയുമുണ്ടായി.

Latest