Kerala
പി എസ് സി പരീക്ഷക്കിടെ ഹൈടെക് കോപ്പിയടി; സഹായി അറസ്റ്റില്‍
ബ്ലൂടൂത്ത് ഹെഡ് സെറ്റും ക്യാമറയും ഉപയോഗിച്ചായിരുന്നു കോപ്പിയടി

കണ്ണൂര്‍ | കണ്ണൂരില്‍ നടന്ന പിഎസ്‌സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഉദ്യോഗാര്‍ത്ഥിയെ കോപ്പിയടിക്കാന്‍ സഹായിച്ച പെരളശ്ശേരി സ്വദേശി എ സബീലാണ് അറസ്റ്റിലായത്.
മുഹമ്മദ് സഹദിന് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്തത് സബീലാണ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു കോപ്പിയടി . ബ്ലൂടൂത്ത് ഹെഡ് സെറ്റും ക്യാമറയും ഉപയോഗിച്ചായിരുന്നു കോപ്പിയടി. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കഴിഞ്ഞ ദിവസം സഹദിനെ അറസ്റ്റ് ചെയ്തിരുന്നു.
പയ്യമ്പലം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചായിരുന്നു പരീക്ഷ നടന്നത്.
---- facebook comment plugin here -----