Connect with us

odd news

ഇവിടെയുണ്ട്, കുടിയേറ്റം വിജനമാക്കുന്ന നഗരം

ഉദ്യോഗസ്ഥരടക്കം രാജ്യം വിടുന്നു

Published

|

Last Updated

ബ്രസീലിയ | കണ്ണീരണിഞ്ഞ വിടവാങ്ങലുകൾക്ക് നടുവിൽ, അന്നാ പോള സൂസയും ഭർത്താവും അവരുടെ കൈക്കുഞ്ഞും അമേരിക്കയിലേക്ക് പുറപ്പെടുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ബ്രസീലിലെ ചെറു പട്ടണമായ അൽപെർകാറ്റയിൽ നിന്ന് യു എസിലേക്ക് കുടിയേറിയ നൂറുകണക്കിന് കുടുംബങ്ങളിലൊന്നായി മാറുകയാണ് സൂസയുടേതും.

“എല്ലാവരും പോകുന്നു; അൽപെർകാറ്റ ശൂന്യമാകുകയാണ്’- വാഹനത്തിൽ കയറവേ സൂസ പറഞ്ഞു.

തെക്കുകിഴക്കൻ മിനാസ് ഗെറൈസ് സംസ്ഥാനത്തെ ഹിഷസ്റ്റേഷനായ അൽപെർകാറ്റക്ക് പതിറ്റാണ്ടുകളുടെ കുടിയേറ്റ ചരിത്രമുണ്ട്. കൊവിഡ് വ്യാപനത്തിന്റെ ഫലമായി തൊഴിലില്ലാതാകുകയും പണത്തിന്റെ മൂല്യം ഇടിയുകയും ചെയ്തതോടെ നഗരപ്രാന്തത്തിലെ കർഷക മേഖലയായ ഒക്രയിൽ നിന്ന് പോലും പലായനം വേഗത്തിലായി. സ്കൂളുകളിൽ നിന്ന് കുട്ടികളുടെ വിടുതൽ വാങ്ങുന്നവരുടെ എണ്ണം കൂടി. ആളുകൾ സർക്കാർ ജോലി രാജിവെക്കുന്നു. വീടും സ്ഥലവും മറ്റ് സ്വത്തുവകകളും വിൽക്കുന്നു. നഗരസഭാ രേഖകൾ പ്രകാരം ഈ വർഷം മാത്രം പട്ടണ പ്രദേശത്ത് നിന്ന് 7,500 പേർ രാജ്യം വിട്ടു.

മുൻകാല കുടിയേറ്റ രീതിയിൽ നിന്ന് വ്യത്യസ്തമായി, സാധാരണക്കാരായ യുവാക്കൾക്ക് പകരം നഴ്‌സുമാരും എൻജിനീയർമാരും ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും എന്നുവേണ്ട പോലീസ് ഉദ്യോഗസ്ഥർ വരെ അമേരിക്കയിലേക്ക് കുടുംബ സമേതം ചേക്കേറുന്നു. ഇവരിൽ മിക്കവർക്കും നാട്ടിലേക്ക് മടങ്ങാൻ പോലും പദ്ധതിയില്ല. അൽപെർകാറ്റ മേയറുടെ ഓഫീസിലെ 162 ജീവനക്കാരിൽ അഞ്ച് ശതമാനവും ഈ വർഷം അമേരിക്കയിലേക്ക് പലായനം ചെയ്തു.

Latest