മലപ്പുറം | കൊടപ്പനക്കല്‍ തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന നേതൃസാന്നിധ്യമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. തറവാട്ടിലെ അവസാന വാക്ക്. പാരമ്പര്യമായി പകര്‍ന്ന് കിട്ടിയ സമ്പത്ത്. ആര് വന്നാലും ആദ്യം പുഞ്ചിരിയായിരിക്കും സമ്മാനം. പിന്നീട് തുടങ്ങും പതിഞ്ഞ ശബ്ധത്തോടെയുള്ള സംസാരം. മുസ്ലിം ലീഗിന്റെ അധ്യക്ഷന്‍ എന്നതിലുപരി പണ്ഡിതന്‍കൂടിയായിരുന്നു ഹൈദരലി തങ്ങള്‍. ഹൈദര്‍ എന്ന അറബിപദത്തിനര്‍ഥം ധീരന്‍, സിംഹം എന്നൊക്കെയാണ്. അലി എന്നത് ഇസ്ലാമിക ചരിത്രത്തിലെ ധീരനായ നാലാം ഖലീഫയുടെ പേരും. ഉന്നതന്‍ എന്ന അര്‍ഥമാണ് അതിന് അറബിയില്‍. രണ്ടു വാക്കും ഒരുമിച്ചു ചേര്‍ന്നാല്‍ ഹൈദരലി എന്നായി. സംഘന നേതൃസ്ഥാനത്തിരിക്കുമ്പോള്‍ കാര്‍ക്കശ്യത്തോടെ പേരിനര്‍ഥമാക്കുന്ന തരത്തില്‍ തന്റെ നിലപാടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രവര്‍ത്തകരോടും തന്റെ അടുക്കലെത്തുന്നവരോടും വിനയത്തോടെ ശാന്തമായി സംസാരിക്കുന്ന ഹൈദരലി എന്ന ഈ തങ്ങളെ കാണാറ്.
വിശദമായി വീഡിയോ കാണുക




