Connect with us

National

ചെന്നൈയില്‍ കനത്ത മഴ; 2015ലെ പ്രളയത്തിനുശേഷം ഇത്രയധികം മഴ പെയ്യുന്നത് ആദ്യമായി

നുങ്കമ്പാക്കത്താണ് ഏറ്റവുമധികം മഴ ലഭിച്ചത്. 21.5 സെന്റീമീറ്റര്‍. ചെന്നൈ വിമാനത്താവളത്തില്‍ 11.3 സെന്റീമീറ്റര്‍ മഴ ലഭിച്ചു.

Published

|

Last Updated

ചെന്നൈ| ചെന്നൈ നഗരത്തില്‍ ശനിയാഴ്ച രാത്രി മുതല്‍ കനത്ത മഴ. ഞായറാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നുങ്കമ്പാക്കത്താണ് ഏറ്റവുമധികം മഴ ലഭിച്ചത്. 21.5 സെന്റീമീറ്റര്‍. ചെന്നൈ വിമാനത്താവളത്തില്‍ 11.3 സെന്റീമീറ്റര്‍ മഴ ലഭിച്ചു.

2015ലുണ്ടായ പ്രളയത്തിനുശേഷം 24 മണിക്കൂറിനിടെ ചെന്നൈയില്‍ ഇത്രയധികം മഴ പെയ്യുന്നത് ആദ്യമായാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നഗരത്തിന്റെ പലഭാഗത്തും വെള്ളം കയറിക്കഴിഞ്ഞു. മഴ ഇനിയും തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍.

പൂണ്ടി ജലസംഭരണി ഞായറാഴ്ച രാവിലെ ഒമ്പതിന് തുറക്കുമെന്ന് തിരുവള്ളുവര്‍ കളക്ടര്‍ അറിയിച്ചിരുന്നു. സെക്കന്‍ഡില്‍ 3000 ക്യുബിക് അടി ജലം റിസര്‍വൊയറില്‍നിന്ന് ഒഴുക്കിവിടും. പുഴല്‍ തടാകത്തിലെയും ചമ്പ്രംപാക്കം തടാകത്തിലെയും ജലം തുറന്നുവിടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ തടാകക്കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ വരെ മഴ തുടരാനാണ് സാധ്യത.

 

---- facebook comment plugin here -----

Latest