Kerala
കനത്ത മൂടല്‍ മഞ്ഞ്; നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു
വിമാനങ്ങള്‍ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്
		
      																					
              
              
            കൊച്ചി | കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. വിമാനങ്ങള്‍ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്.എയര്‍ ഇന്ത്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനം, എമിറേറ്റ്സിന്റെ ദുബൈയില്‍ നിന്നുള്ള വിമാനം ഗള്‍ഫ് എയറിന്റെ ബഹറൈനില്‍ നിന്നുള്ള വിമാനം എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയില്‍ നിന്നുള്ള വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്.
ഇന്ന് പുലര്‍ച്ചെ മുതല്‍ കൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍ കാഴ്ച പരിധി കുറക്കും വിധം കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



