Connect with us

National

ഡല്‍ഹിയില്‍ വീണ്ടും വിദ്വേഷ ബുൾഡോസര്‍; ആറ് നില കെട്ടിടം തകര്‍ത്തു

ഇന്ന് തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മദന്‍പൂര്‍ ഖദറിലെ അനധികൃത നിര്‍മ്മാണമെന്ന് കരുതുന്ന നിരവധി കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ തലസ്ഥാനത്ത് വിവാദപരമായ കയ്യേറ്റ വിരുദ്ധ ഒഴിപ്പിക്കല്‍ തുടരുന്നു. ബി ജെ പി ഭരണകൂടം ഇന്ന് തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മദന്‍പൂര്‍ ഖദറിലെ അനധികൃത നിര്‍മ്മാണമെന്ന് കരുതുന്ന നിരവധി കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. തങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചില്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം നടത്തി.

എന്നാല്‍ പ്രതിഷേധത്തിനിടയിലും ബുള്‍ഡോസര്‍ ഉപയോഗിച്ച് ആറ് നില കെട്ടിടം തകര്‍ത്തു. അടുത്തിടെ ഷഹീന്‍ബാഗിലും ഇത്തരത്തില്‍ ഒഴിപ്പിക്കല്‍ നടന്നിരുന്നുവെന്നും എന്നാല്‍ അന്ന് അത് തടയാന്‍ കഴിഞ്ഞിരുന്നുവെന്നും എ എ പി. എം എല്‍ എ അമാനത്തുള്ള ഖാന്‍ പറഞ്ഞു. ഈ കെട്ടിടങ്ങളൊന്നും നിയമവിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട ജനങ്ങളുടെ വീടുകള്‍ സംരക്ഷിക്കുന്നതിന് ജയിലില്‍ പോകാനും താന്‍ തയ്യാറാണ്. ഇവിടെ ഒരു കൈയേറ്റവും നടന്നിട്ടില്ല. എന്തെങ്കിലും നിയമവിരുദ്ധ കൈയേറ്റം ഉണ്ടായാല്‍ ഇത് പൊളിക്കുന്നതിനെ താന്‍ പിന്തുണക്കുമെന്നും അമാനത്തുള്ള ഖാന്‍ പറഞ്ഞു.

അതേസമയം കെട്ടിടടങ്ങള്‍ പൊളിക്കുന്നതിന് സംരക്ഷണം ഒരുക്കുന്ന പോലീസുകാര്‍ക്കെതിരേ പ്രദേശവാസികള്‍ മുദ്രവാക്യം വിളിച്ചു. സമരം തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. നഗരത്തിലെ നജഫ്ഗഡ്, ദ്വാരക, ലോധി കോളനികളില്‍ ബുധനാഴ്ച പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

 

Latest