Connect with us

case against k surendran

വിദ്വേഷ പ്രസംഗം: കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു

മതസ്പര്‍ദ്ധ വളര്‍ത്തുന്നതും വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണ് പ്രസംഗമെന്ന പരാതിയിലാണ് കേസ്

Published

|

Last Updated

തിരുവനന്തപുരം |  ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. സുരേന്ദ്രന്റെ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതും വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ല സെക്രട്ടറി അഡ്വ. അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ നവംബര്‍ 17ന് സെക്രട്ടേറിയറ്റിന് മുന്നില്‍വെച്ചാണ് സുരേന്ദ്രന്‍ വിവാദ പ്രസംഗം നടത്തിയത്. ഹലാല്‍ എന്ന പേരില്‍ വിളമ്പുന്നത് തുപ്പിയ ഭക്ഷണമാണെന്നും അതുകൊണ്ട് എല്ലാവരും ഹലാല്‍ ഭക്ഷണശാലകള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ഭക്ഷണത്തില്‍ മന്ത്രിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മുസ്ലിം ഹോട്ടലുകളില്‍ ഭക്ഷണത്തില്‍ തുപ്പിയാണ് വിതരണം ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.