Connect with us

HARTHAL

സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടരുന്നു; കെ എസ് ആര്‍ ടി സിയും നിശ്ചലം

വൈകീട്ട് ആറുമണിക്കുശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ ആരംഭിക്കും.

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്ത് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു. ട്രേഡ് യൂണിയനുകളും സംയുക്ത സമരസമതിയുമാണ് ഹര്‍ത്താര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നില്ല.

ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് അവശ്യ സര്‍വീസുകള്‍ കെ എസ് ആര്‍ ടി സി നടത്തുന്നുണ്ട്. വൈകീട്ട് ആറുമണിക്കുശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ ആരംഭിക്കും. തിരക്കുണ്ടെങ്കില്‍ അധിക ദീര്‍ഘദൂര സര്‍വീസുകള്‍ ഏര്‍പ്പെടുത്തുത്താനു കെ എസ് ആര്‍ ടി സി തീരുമാനിച്ചിട്ടുണട്്. പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest