Connect with us

Kerala

ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

കുഴഞ്ഞു വീണ ഉടന്‍ തന്നെ ഇവരെ ഉഴവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

|

Last Updated

കോട്ടയം| പാലാ ഉഴവൂരില്‍ ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. അണ്ടൂര്‍ മരങ്ങാട്ടുപിള്ളി ഐരാറ്റില്‍ ഹരിദാസ് പണിക്കര്‍ ആണ് മരിച്ചത്. കുഴഞ്ഞു വീണ ഉടന്‍തന്നെ ഇവരെ ഉഴവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.