Connect with us

Saudi Arabia

സഊദിയില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം

റമസാന്‍ 29-ാം ദിനമായ മാര്‍ച്ച് 18ന് വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Published

|

Last Updated

റിയാദ് | സഊദിയില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. റമസാന്‍ 29-ാം ദിനമായ മാര്‍ച്ച് 18ന് വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറുകള്‍ ഉപയോഗിച്ചോ ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ എത്രയും വേഗം അടുത്തുള്ള കോടതിയില്‍ വിവരമറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

മാസപ്പിറവി നിരീക്ഷിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് വിവിധ പ്രദേശങ്ങളില്‍ രൂപവത്കരിച്ചിട്ടുള്ള പ്രത്യേക സമിതികളില്‍ ചേരാന്‍ അവസരമുണ്ട്. പുണ്യ ദിനത്തിലെ പ്രവൃത്തിയില്‍ പങ്കാളികളാകുന്നത് സമൂഹത്തിന് വലിയ പ്രയോജനം ചെയ്യും. പരസ്പരം സഹകരിക്കുക എന്നത് വിശ്വാസിയുടെ കടമയാണെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഫെബ്രുവരി 18 ബുധനാഴ്ചയായിരുന്നു ഈ വര്‍ഷത്തെ റമസാന്‍ മാസം ആരംഭിച്ചത്.

 

Latest