Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം

ബയോമെഡിക്കല്‍ ടീം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം എന്നിവര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു. ബയോമെഡിക്കല്‍ ടീം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം എന്നിവര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയത്.മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

തീപിടുത്തം ഉണ്ടായ സര്‍ജിക്കല്‍ ഐസിയു വാര്‍ഡ് പുനരാരംഭിക്കുക വിദഗ്ധസമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗികള്‍ സുരക്ഷിതര്‍ ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 32 രോഗികളാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്. 32 രോഗികളെയും ഉടന്‍തന്നെ ഐസിയുവില്‍ നിന്ന് മാറ്റിയെന്നും  മന്ത്രി പറഞ്ഞു.